ആറ്റിങ്ങൽ കൊല്ലമ്പുഴ എ കെ പാലസ്സിൽ ചെല്ലപ്പൻപിള്ള (92)അന്തരിച്ചു.

ആറ്റിങ്ങൽ കൊല്ലമ്പുഴ എ കെ പാലസ്സിൽ ചെല്ലപ്പൻപിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. സംസ്കാരം : ഇന്ന് (1 - 3 - 22 ചൊവ്വ) വൈകിട്ട് 5.30 ന് ശാന്തി കവാടത്തിൽ . (കൊല്ലമ്പുഴ ആവണീശ്വരം മഹാവിഷ്ണു ക്ഷേത്രത്തിൽ കൊടിയേറിയതിനാലാണ് സംസ്കാരം ശാന്തികവാടത്തിൽ നടത്തുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു ) PWD അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഇഞ്ചിനീയറായി റിട്ടയർ ചെയ്ത ശേഷം സാമൂഹ്യ രംഗത്ത് സജീവമായിരുന്നു. ആറ്റിങ്ങൽ ശ്രീപത്മനാഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ (കൊല്ലമ്പുഴ ധർമാശുപത്രി ) ജോ : സെക്രട്ടറിയായും , കുന്നുവാരം UPS മാനേജരായും , ,മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റായും ദീർഘനാൾ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചെല്ലമ്മ അമ്മ . മക്കൾ : കുസുമം, Dr അജിത്ത് .