ആറ്റിങ്ങൽകാരുടെ ഏറെ നാളത്തെ ആവശ്യമായ ആറ്റിങ്ങൽ ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്. സ്ഥലം ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ അവസാനഘട്ടത്തിൽ എത്തിയ പദ്ധതിയുടെ ടെൻഡർ നടപടികൾ ഈ കഴിഞ്ഞ ജനുവരി 19 മുതൽ ആരംഭിച്ചിരുന്നു ശ്രീധന്യ കൺസ്ട്രക്ഷൻസ് ,ഇ.കെ.കെ ലിമിറ്റഡ് s&p ഡെവലപ്പേഴ്സ് RTS ലിമിറ്റഡ് എന്നീ വിവിധ കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ ആർഡിഎസ് എന്ന കമ്പനിക്ക് വർക്ക് അവാർഡ് ചെയ്യുകയും 795 കോടി രൂപയ്ക്ക് കമ്പനി വർക്ക് ഏറ്റെടുത്തിട്ടുള്ളതും ആണ് എന്ന് അടൂർ പ്രകാശ് എംപി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മൂന്നു പാലങ്ങളും മൂന്ന് ഓവർബ്രിഡ്ജ്ഉം ആറുവരിപാതയായ 12 കിലോമീറ്റർ നീളമുള്ള ബൈപ്പാസിൽ ഉണ്ട് എന്നും അടൂർ പ്രകാശ് എം. പി അറിയിച്ചു