ആറ്റിങ്ങൽ വലിയകുന്ന് ശ്രീഭവനിൽ ശശിധരൻനായർ അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്നലെ രാത്രി പെട്ടെന്ന് തളർച്ച ഉണ്ടായതിനെത്തുടർന്ന് ആദ്യം കോസ്മോ ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് 4 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് (19 - 3 - 22 ) രാത്രി 9 ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആറ്റിങ്ങൽ നഗരസഭാ ഓഫീസിന് എതിർവശത്തെ ഇടറോഡിൽ ഉഷ സർവ്വീസ് സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശശിധരൻനായർ. ആറ്റിങ്ങൽക്കാർക്ക് സുപരിചിതനായ ശശിധരൻനായർ വീട്ടുപകരണ റിപ്പയർ രംഗത്ത് ആറ്റിങ്ങലിൽ പകരം വയ്ക്കാനില്ലാത്തയാളാണ്. തകരാറിലാവുന്ന ഇലക്ടിക് ഉപകരണങ്ങൾ എന്തു ചെയ്യണമെന്നറിയാതെ വീട്ടമ്മമാർ ഉഴലുന്ന സമയത്താണ് ശശിധരൻനായർ ഉഷ സർവീസ് സെന്റർ എന്ന പേരിൽ തന്റെ സ്ഥാപനത്തിന് ആരംഭം കുറിച്ചത്. നീണ്ട പതിറ്റാണ്ടുകൾ ഈ രംഗത്ത് ഒരു കുലപതിയെപ്പോലെ അദ്ദേഹം ജനങ്ങനെ സേവിച്ചിരുന്നു എന്നത് സത്യമാണ്. നിരവധി റിപ്പയറ്റിംഗ് സ്ഥാപനങ്ങൾ തുടർന്ന് ആരംഭിച്ചിട്ടും ശശിധരൻനായർ തന്നെയായിരുന്നു ഈ മേഖലയിലെ പ്രമുഖൻ. ഭാര്യ: തുളസി. മക്കൾ : ബിജു, സജി.