പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച 44 വയസ്സുക്കാരിയായ മാതാവിനെയും 30 വയസുള്ള കാമുകനെയും വലിയമല പോലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട്:-തിരുവനന്തപുരം :പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച 44 വയസ്സുക്കാരിയായ മാതാവിനെയും  30 വയസുള്ള കാമുകനെയും  വലിയമല പോലീസ് അറസ്റ്റ് ചെയ്തു.
ജിംനേഷ്യത്തിലെ ട്രൈനറായ കാച്ചാണി സ്വദേശി ഷൈജു (30) വിന്റെ കൂടെയാണ് നെടുമങ്ങാട് കരിപ്പൂര് സ്വദേശി മിനിമോൾ ഒളിച്ചോടി കാച്ചാണിയിലെ ഒരു ആഡിറ്റോറിയത്തിൽ വച്ച് വിവാഹം കഴിച്ചത്.
നെയ്യാറ്റിൻക്കര സ്വദേശിയായ ഭർത്താവ് 11 വർഷത്തിന് ശേഷം ഇന്നലെയാണ് ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്തിയത്. അഞ്ച് ദിവസമായി ഭാര്യയെ കാണാനില്ല എന്ന ഭർത്താവിന്റെ പരാതിയിൽ വലിയമല പോലീസ് കേസെടുത്തു.
 ഇവരുടെ വിവാഹം കഴിഞ്ഞ 17 - ന് നടന്നു. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിൽ ആണ് പോലീസ് പറയുന്നു.
11, 13  വയസ്സുള്ള രണ്ട് പെൺകുട്ടികൾ മിനിമോൾ ക്ക്  ഉണ്ട്. കോടതിയിൽ ഹാജരാക്കിയ മിനിമോളെ റിമാൻഡ് ചെയ്തു.