നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ 4-ാം വാർഡായ മരുതിക്കുന്നിൽ ഉപതിരഞ്ഞെടുപ്പിന്റെ നടപടികൾ ആരംഭിച്ചു.

നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ 4-ാം വാർഡായ മരുതിക്കുന്നിൽ ഉപതിരഞ്ഞെടുപ്പിന്റെ നടപടികൾ ആരംഭിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറി.
ഇടതുസ്ഥാനാർഥി സഫറുള്ളയാണ് വിജയിച്ചിരുന്നത്. എന്നാൽ പീഡനക്കേസിൽ പ്രതിയായ സഫറുള്ള ജയലിൽ ആകുകയും അംഗത്വം രാജിവെയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഏപ്രിൽ 15നും 20നും ഇടയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. സഫറുള്ള രാജിവെച്ചതോടെ കോൺഗ്രസിനും സി.പി.എമ്മിനും തുല്യ സീറ്റുകളാണുള്ളത്. 22 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിലുള്ള കക്ഷിനില കോൺഗ്രസ്-8 സി.പി.എം.-8 , ബി.ജെ.പി.-5 എന്നിങ്ങനെയാണ്. കോൺഗ്രസിനും സി.പി.എമ്മിനും പഞ്ചായത്ത് ഭരണംകൂടി ലഭിക്കുമെന്നുള്ളതിനാൽ ഉപതിരഞ്ഞെടുപ്പു ഫലം നിർണായകമാണ്.