അഞ്ചുതെങ്ങ്: മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയായ പുനർഗേഹത്തിന്റെ ഉദ് ഘാടനം മാർച്ച് 8ന് അഞ്ചുതെങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ഈ പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘ രൂപീകരണ യോഗം മാർച്ച് 3ന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് കായിക്കര ആശാൻ സ്മാരകത്തിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ചേരുന്നു.എല്ലാ ജനാധിപത്യ വിശ്വാസികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അഭ്യർത്ഥിച്ചു