ഫയർ ആൻ്റ് റസ്ക്യൂ ആറ്റിങ്ങൽ നിലയത്തിൻ്റെയും സിവിൽഡിഫൻസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ മാർച്ച് 20 ഞായറാഴ്ച രാവിലെ പത്തുമണി മുതൽ ആറ്റിങ്ങൽ ഫയർസ്റ്റേഷനിൽ വച്ച് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നു.ദുരന്തഭൂപട നിർമ്മാണം,ദുരന്ത ലഘൂകരണ പരിശീലനം, സന്നദ്ധ സേനകളുടെ പരിശീലനം ,ഗാർഹിക ദുരന്ത ലഘൂകരണം തുടങ്ങി വിവിധ വിഷയങ്ങളെ ജനകീയമായി നേരിടുന്ന വിധം ദീർഘ പദ്ധതി എന്ന നിലയിൽ അവതരിപ്പിക്കും.ശില്പശാല സ്റ്റേഷൻ ഓഫീസർ ജെ.ജിഷാദ് ഉദ്ഘാടനം ചെയ്യും.വെള്ളപ്പൊക്ക ദുന്തങ്ങളും അതിജീവന ഭൂപടങ്ങളും എന്ന വിഷയം ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായർ,റോഡപകടങ്ങളും രാസദുരന്തങ്ങളും എന്ന വിഷയം കേരള ഫയർ സർവ്വീസ് അസോസിയേഷൻ മേഖല സെക്രട്ടറി പി.ബൈജു എന്നിവർ അവതരിപ്പിക്കും.ചർച്ചയിൽ പങ്കെടുത്ത് ശ്രീനാഥ്,കണ്ണൻ,ആൻസിഹെൻട്രി,സംഗീതറാണി,സീമോൻ എന്നിവർ സംസാരിക്കും.പോസ്റ്റ് വാർഡൻ സുരേഷ് സ്വാഗതവും സൗമ്യ.എ നന്ദിയും രേഖപ്പെടുത്തും.