വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കല്ലമ്പലം യൂണിറ്റിന്റെ വാർഷിക സമ്മേളനവും, 2022 2024 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.

വ്യാപാരി വ്യവസായി ഏകോപന യൂണിറ്റിന്റെ  വാർഷിക സമ്മേളനവും, 2022 2024 കാലയളവിലേക്കുള്ള കല്ലമ്പലം ഭരണസമിതി തിരഞ്ഞെടുപ്പും 2022 മാർച്ച് മാസം ഇരുപത്തിരണ്ടാം തീയതി രാവിലെ 10 മണിക്ക് കമാലുദ്ദീൻ തങ്ങൾ നഗർ , കല്ലമ്പലം) വച്ച് നടന്നു. യൂണിറ്റ് ആക്ടിങ് പ്രസിഡൻറ് എം. എ. ഹമീദിൻറെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി വികസനത്തിന് എതിരല്ല. എൻ.എച്ച്. 66 ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വാടകയ്ക്ക് വർഷങ്ങളായി ഇരിക്കുന്ന വ്യാപാരി കൾക്ക് അവർക്ക് നഷ്ടപരിഹാരമോ വികസനവുമായി നൽകണമെന്നാണ് അർഹതപ്പെട്ട ഞങ്ങൾ ആയി പുനരധിവാസമോ ആവശ്യപ്പെടുന്നത്. ബന്ധപ്പെട്ട് എടുക്കുന്ന ഭൂമിക്കും അതുപോലെ കെട്ടിടത്തിനും സർക്കാർ നഷ്ടപരിഹാരം നൽകുന്നു. നാൽപത് വർഷങ്ങളായി വാടകയ്ക്ക് ഇരുന്ന് വ്യാപാരം ചെയ്യുന്ന കച്ചവടക്കാരെയാണ് സർക്കാർ മറന്നുപോകുന്നത്. പ്രായം വർദ്ധിച്ചതിനാൽ മറ്റൊരു തൊഴിലിനു പോകാൻ ഇത്തരത്തിലുള്ള വ്യാപാരികൾക്ക് കഴിയുകയില്ല.

സർക്കാർ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസമോ നഷ്ടപരിഹാരമോ നൽകിയില്ലെങ്കിൽ ഏകോപനസമിതി പ്രത്യക്ഷ പരിപാടികളും നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തിൽ ചിറയിൻകീഴ് മേഖലാ പ്രസിഡൻറ് ശ്രീ. ജോഷി ബാസു  മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. വി. വിജയൻ ഭരണസമിതി തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. ഭാരവാഹികളായ ശ്രീ. കെ. രാജേന്ദ്രൻ നായർ, ശ്രീ. റ്റി. നാഗേഷ്, ഡി. എസ്. ദിലീപ്, പൂജാ ഇക്ബാൽ, കമറുദ്ദീൻ സുലൈമാൻ, രാജദേവൻ, ബൈജുചന്ദ്രൻ, ഷാജു, ചന്ദ്രമതിഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് അംഗങ്ങളിൽ  സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി. രഹന നസീർ, ഉല്ലാസ് കുമാർ, നഹാസ്, സജീർ രാജകുമാരി, പി. മണിലാൽ എന്നിവരെയും വിരമിച്ച തൊഴിലാളികളെയും ആദരിക്കുകയുണ്ടായി.

യൂണിറ്റ് ജനറൽ സെക്രട്ടറി യു.എൻ. ശ്രീകണ്ഠൻ സ്വാഗതവും ട്രഷറർ വി. രാജീവ് നന്ദിയും രേഖപ്പെടുത്തി.