കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ ദാതാക്കള്‍ക്ക് മാര്‍ച്ച് 10 വരെയും തൊഴിലന്വേഷകര്‍ക്ക് മാര്‍ച്ച് 15 വരെയും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. 48 ഓളം കമ്പനികളിലായി 3000 ത്തോളം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തൊഴിലന്വേഷകര്‍ക്ക് സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്നലക്ഷ്യ മെഗാ ജോബ് ഫെയര്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, നഴ്‌സിംഗ് , ഐ.ടി.ഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം,
പ്ലസ് ടു, പത്താംതരം യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്കിൽ കോർഡിനേറ്റരെ ബന്ധപെടാവുന്നതാണ്. 8075365424 എന്ന നമ്പറിൽലോ luminakase@gmail.com മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.