*ത്രിമൂർത്തികളിൽ പ്രധാനിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. പരബ്രഹ്മമൂർത്തിയായ ഭഗവാൻ സംഹാരമൂർത്തിയുമാണ്.. ദേവാധിദേവനായതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ഉഗ്രകോപിയാണെങ്കിലുംക്ഷിപ്രപ്രസാദിയാണ് ഭഗവാൻ•••*
*ശിവപ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ഈ ദിനത്തിലെ ക്ഷേത്ര ദർശനം അതീവ പുണ്യമാണ്. രാവിലെ ദർശിച്ചു പ്രാർഥിച്ചാൽ ശരീരത്തിന് ആരോഗ്യവും മനസ്സിനു ബലവും വർധിക്കും എന്ന് ആണ്•••.*
*ഉച്ചയ്ക്ക് പ്രാർഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും. വൈകുന്നേരം ദർശനം നടത്തി പ്രാർഥിച്ചാൽ കഷ്ട നഷ്ടങ്ങൾ മാറി നന്മയുണ്ടാകും. അർധയാമ പൂജാവേളയിൽ ദർശനം നടത്തി പ്രാർഥിച്ചാൽ ദാമ്പത്യജീവിതം സന്തുഷ്ടമാകുമെന്നും വിശ്വസിക്കപ്പെടുന്നു•••*
*പഞ്ചാക്ഷരീ മന്ത്രജപത്തോടെയുള്ള ക്ഷേത്രദർശനം നൽകുന്ന അനുകൂലഊർജത്തിന്റെ അളവ് വർണനാതീതമാണ്.*
*ശിവക്ഷേത്രദർശനത്തിനും ചില ചിട്ടകൾ ഉണ്ട്. പൂർണതയുടെ ദേവനാണു ഭഗവാൻ. അതിനാൽ ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം പാടില്ല.*
*ശ്രീകോവിലിന്റെ വടക്കു ഭാഗത്താണു ശിവസാന്നിധ്യം അഥവാ കൈലാസം. കൈലാസവും ശിവലിംഗവുമായുള്ള ബന്ധം വടക്കുഭാഗത്തു കൂടി കടന്നു പോകുന്നതായി വിശ്വസിക്കുന്നു. ഇതു മുറിച്ചുകടന്നാൽ ശിവലിംഗവും കൈലാസവുമായുള്ള ബന്ധത്തിനു ഭംഗം വരുമെന്നു വിശ്വസിക്കുന്നതിനാലാണുശിവക്ഷേത്രത്തിൽ ഓവു മുറിച്ചുകടക്കാൻ പാടില്ലെന്നു പറയുന്നത്.*