ഒരാഴ്ച കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് വര്‍ധിച്ചത് 6 രൂപ 10 പൈസയാണ്. ഡീസലിന് അഞ്ച് രൂപ 86 പൈസയാണ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ വില ബുധനാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.
റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിച്ചാലും അസംസ്‌കൃത എണ്ണവില താഴാന്‍ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയില്‍ വിലവര്‍ധന തുടര്‍ന്നേക്കുമെന്നുമാണു റിപ്പോര്‍ട്ടുകള്‍.