*പെട്രോള്‍ വില 111 കടന്നു; ഡീസലും നൂറിലേക്ക്*

കൊച്ചി: തുടർച്ചയായി ഏഴാം ദിവസവും ഇന്ധനവില കൂട്ടി.
വ്യാഴാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 111.14 രൂപയും ഡീസലിന് 98.16 രൂപയുമാകും. മാർച്ച് 22 മുതൽ ഒൻപതുനാൾകൊണ്ട് പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾവില 113-ന് അടുത്തെത്തി