സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28, 29 തീയതികളിലെ പണിമുടക്കിനോടനുബന്ധിച്ചുള്ള കടയ്ക്കാവൂർ ചെക്കാലവിളാകം സമരകേന്ദ്രത്തിലെ പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.
എ.ഐ.ടി.യു.സി നേതാവ് എൽ. സ്കന്തകുമാർ അദ്ധ്യക്ഷനായി. വക്കം പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ,സി.പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ടി. ഷാജു, ശ്യാംനാഥ്, ഫൈസൽ, എൻ.ബിഷ്ണു പ്ലാവിള ജോസ്, അരുൺ, ബി.എൻ.സൈജുരാജ്, നവ മാദ്ധ്യമ ഏരിയാ കൺവീനർ ആർ.എസ്.അരുൺ, കെ.അനിരുദ്ധൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി റസൂൽഷാൻ (ചെയർമാൻ, ഐ.എൻ.ടി.യു.സി)വൈസ് ചെയർമാൻമാർ വക്കം പ്രകാശ് (സി.ഐ.ടി.യു), അഡ്വ.അജയകുമാർ (എ.ഐ.ടി.യു.സി), ഫൈസൽ (ഐ.എൻ.ടി.യു.സി). ജനറൽ കൺവീനർ: സി.പയസ്. കൺവീനർമാർ:എസ്.സാബു,ബി.എൻ.സൈജുരാജ്,കെ.അനിരുദ്ധൻ,പ്ലാവിളജോസ്, എ.സജീർ.
സബ് കമ്മിറ്റി ഭാരവാഹികളായി ഫൈനാൻസ്: വി.ലൈജു (ചെയർമാൻ), അഫ്സൽ മുഹമ്മദ് (കൺവീനർ), ഫുഡ് കമ്മിറ്റി: ടി. ഷാജു (ചെയർമാൻ), എസ്.സാബു (കൺവീനർ). പന്തൽ/അലങ്കാരം: ബി.എൻ.സൈജുരാജ് (ചെയർമാൻ), കെ.അനിരുദ്ധൻ (കൺവീനർ). കലാപരിപാടി: ബിബിൻചന്ദ്രപാൽ (ചെയർമാൻ), സുനി പി.കായിക്കര (കൺവീനർ) ഹെൽത്ത്:ജോസഫിൻ മാർട്ടിൻ (ചെയർപേഴ്സൻ)അരുൺ (കൺവീനർ) വനിത:ലിജാ ബോസ് (ചെയർപേഴ്സൻ) ന്യൂട്ടൺ അക്ബർ (കൺവീനർ) റാലി:ആർ.ജറാൾഡ് (ചെയർമാൻ) അക്ബർഷ (കൺവീനർ) മീഡിയ:എസ്.പ്രവീൺചന്ദ്ര (ചെയർമാൻ), ഷാൻ ഷാക്കിർ(കൺവീനർ) വോളന്റിയർ:അഡ്വ.പ്രദീപ്കുമാർ (ചെയർമാൻ), എ.ആർ.റസൽ (കൺവീനർ) എന്നിരടങ്ങിയ 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.