പൊതുഗതാഗത മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സി യെ തകർക്കുകയും ആയിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുകയും ചെയ്യുന്ന പുതിയ കമ്പനിയായ കെ സിഫ്റ്റ് നടപടികളിൽ നിന്നും പിൻ തി രിയാണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് AITUC ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുഗതാഗത സംരക്ഷണ സദസ്സ് എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സഖാവ് മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്തു. കമ്പനിവത്ക്കരണവും സ്വകാര്യവത്ക്കരണവും ഇടതുപക്ഷ നയമല്ലെന്നും ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഇതിനെ ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു . എഐടിയുസി മണ്ഡലം പ്രസിഡണ്ട് മണമ്പൂർ ഗോപകുമാർ അധ്യക്ഷത വഹിച്ച പ്രക്ഷോഭ സമരത്തിൽ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി KS സജീവ് സ്വാഗതം പറയുകയും AITUC മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഫി, മേഖലാ പ്രസിഡൻ്റ് സുധാകരൻ, KSTEU സംസ്ഥാന സെക്രട്ടറി M.Sസന്ധ്യാമോൾ, ജില്ലാ യൂണിറ്റ് ഭാരവാഹികളായ സഖാക്കൾ ജി. മനു, എ.വിനോദ് കുമാർ, ജോൺസൺ, ഷൈനാ ബീഗം, അരുണാ മോഹൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു