കൊച്ചി:സിൽവർലൈൻ സർവ്വേ തടഞ്ഞ നടപടി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. പരാതിക്കാരുടെ ഭൂമിയിൽ സർവ്വേ തടഞ്ഞ നടപടിയാണ് ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. സർക്കാർ അപ്പീൽ ഹൈക്കോടതി അനുവദിച്ചു. ഇതനുസരിച്ച് സർക്കാരിന് സർവ്വേ തുടരാം. ഡിപിആർ നിർദ്ദേശങ്ങൾ അറിയിക്കണമെന്ന ഉത്തരവും റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.