തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്ന് ജില്ലയ്ക്കകത്തുള്ള പ്രധാന സ്ഥലങ്ങളിലേക്ക് " സിറ്റി റേഡിയൽ" സർവ്വീസുകൾ ആരംഭിച്ചു. നഗര കേന്ദ്രങ്ങളിൽ ഇറങ്ങിക്കയറാതെ വളരെ വേഗത്തിൽ മറ്റൊരു പ്രധാന സ്ഥലത്തേക്ക് പെട്ടെന്ന് എത്തിച്ചേരാൻ ഈ സർവ്വീസുകൾ സഹായകമാകും.
തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ മൂന്നാം ഘട്ടമായാണ് സിറ്റി റേഡിയൽ സർവ്വീസുകൾ വരുന്നത്. നിലവിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസ്, സിറ്റി ഷട്ടിൽ സർവ്വീസ് എന്നിവയ്ക്ക് പുറമെയാണ് സിറ്റി റേഡിയൽ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. നഗരകേന്ദ്രങ്ങളിൽ ഇറങ്ങാതെ വളരെ വേഗം നഗരത്തിന്റെ മറുഭാഗത്തുള്ള സ്ഥലത്ത് സമയ ലാഭത്തിലും നിരക്കിളവിലും എത്തിച്ചേരാൻ കഴിയും.
കളിയിക്കാവിള - പോത്തൻകോട് റൂട്ടിലാണ് ആദ്യത്തെ സിറ്റി റേഡിയൽ സർവ്വീസ് പാറശ്ശാല യൂണിറ്റിൽനിന്നും പുതുതായി ആരംഭിച്ചത്. സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളുടെയും പാറശാല ഗ്രാമപഞ്ചായത്ത് ഇഞ്ചിവിളയിൽ പുതുതായി പണിതു നൽകിയ എസ് എം ഓഫീസിൻ്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട പാറശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ നിർവഹിച്ചു. ബഹുമാനപ്പെട്ട പാറശാല പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജനപ്രതിനിധികൾ ബഹുമാനപ്പെട്ട CTO ശ്രീ ജേക്കബ് സാം ലോപ്പസ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ട്രേഡ് യൂണിയൻ നേതാക്കൾ ബഹുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നാടിനായി സമർപ്പിച്ചു. കൂടുതൽ പ്രദേശങ്ങളിലേക്കും ഈ സർവ്വീസുകൾ വ്യാപിപ്പിക്കും.
സമയക്രമം
08:10 - പാറശ്ശാല -കളിയിക്കാവിള
08:20 - കളിയിക്കാവിള - നെയ്യാറ്റിൻകര
08:50 - നെയ്യാറ്റിൻകര - കരമന,കിഴക്കേക്കോട്ട,തമ്പാനൂർ,ബേക്കറി,പാളയം,പിഎംജി,പട്ടം,മുറിഞ്ഞപാലം,മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം,ചെമ്പഴന്തി വഴി പോത്തൻകോട്.10:40 ന് എത്തിച്ചേരും.
11:00 - പോത്തൻകോട് - ചെമ്പഴന്തി, ശ്രീകാര്യം, ഉള്ളൂർ, മെഡിക്കൽ കോളേജ്, മുറിഞ്ഞപാലം, പട്ടം, പിഎംജി, പാളയം, ബേക്കറി, തമ്പാനൂർ, കിഴക്കേക്കോട്ട, കരമന, നെയ്യാറ്റിൻകര വഴി കളിയിക്കാവിള 13:20 ന് എത്തിച്ചേരും.
14:20 - കളിയിക്കാവിള - നെയ്യാറ്റിൻകര
14:50 - നെയ്യാറ്റിൻകര - കരമന,കിഴക്കേക്കോട്ട,തമ്പാനൂർ,ബേക്കറി,പാളയം,പിഎംജി,പട്ടം,മുറിഞ്ഞപാലം,മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം,ചെമ്പഴന്തി വഴി പോത്തൻകോട് 16:40 ന് എത്തിച്ചേരും.
17:00 - പോത്തൻകോട് - ചെമ്പഴന്തി, ശ്രീകാര്യം, ഉള്ളൂർ, മെഡിക്കൽ കോളേജ്, മുറിഞ്ഞപാലം, പട്ടം, പിഎംജി, പാളയം, ബേക്കറി, തമ്പാനൂർ, കിഴക്കേക്കോട്ട, കരമന, നെയ്യാറ്റിൻകര വഴി കളിയിക്കാവിള 19:20 ന് എത്തിച്ചേരും വിധമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
പാറശ്ശാല യൂണിറ്റ് - 0471 3242065
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
ടോൾ ഫ്രീ നമ്പർ - 18005994011
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
സിറ്റി സർക്കുലർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ - https://citycircular.keralartc.com/index.html
സിറ്റി സർക്കുലർ വിശദമായ ഗൈഡ് ബുക്ക് ഡൗൺലോഡ് ചെയ്യാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ -
https://drive.google.com/file/d/1VhZbwfuDeRJuxVtTRrYzyiV3foa2RZOd/view?usp=sharing
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #city_circular #city_radial #city_shuttle #thiruvananthapuram #bus #public_transport