ആറ്റിങ്ങൽ: ബോഡി ബിൽഡിംഗ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് അവനവഞ്ചേരി ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുധാകരൻ എസ്. അദ്ധ്യക്ഷത വഹിച്ചു. മിസ്റ്റർ ഇന്ത്യ കെ. ആനന്ദൻ, ജി.വി രാജ അവാർഡ് ജേതാവ് എം.കെ. കൃഷ്ണകുമാർ, ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ക്രൈംബ്രാഞ്ച് സൂപ്രണ്ട് ബി.കെ. പ്രശാന്തൻ, കെ.ശെൽവദാസ്, സുരേഷ് കുമാർ.എസ്, എസ്.ജെ. ഹാരിസ്, ടി.ശിവൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ജാക്സൺ ആർ. ഗോമസ് സ്വാഗതവും ട്രഷറർ ബി.മോഹന ചന്ദ്രൻ നന്ദിയും പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ട്രിവാൻഡ്രമായി ദനേഷ് കുമാറും, ജൂനിയർ മിസ്റ്റർ ട്രിവാൻഡ്രമായി വിഷ്ണു പ്രസാദും സബ് ജൂനിയർ മിസ്റ്റർ ട്രിവാൻഡ്രമായി കിരണും മിസ് ട്രിവാൻഡ്രമായി കൃഷ്ണേന്ദുവും, മെൻ സ്പോഴ്സ് ഫിസിക്കായി ആസിഫ് കരീമും മാസ്റ്റേഴ്സ് മിസ്റ്റർ ട്രിവാൻഡ്രമായി ശ്രീജിത്ത് എസിനേയും തിരഞ്ഞെടുത്തു.