തിരുവനന്തപുരം: അമ്പലമുക്ക് ചെടികൾ വളര്‍ത്തുന്ന നഴ്സറി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും രേഖചിത്രവും പുറത്ത് വിട്ട് പോലീസ്. സംശയിക്കുന്നയാളുടെ കൈയില്‍ രക്തം കണ്ടുവെന്നും തമിഴ് കലര്‍ന്ന മലയാളമായിരുന്നു സംസാരിച്ചിരുന്നതെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പ്രതി സഞ്ചരിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തി. അമ്പലമുക്ക് ചെടികൾ വളർത്തുന്ന നഴ്സറിയില്‍ ഞായറാഴ്ച കൊല്ലപ്പെട്ട യുവതിയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യവും രേഖാചിത്രവുമാണ് പൊലീസ് പുറത്തുവിട്ടത്. ലോക്ഡൗണ്‍ ദിവസമായ ഇക്കഴിഞ്ഞ ഞായറാഴ്ച ആളൊഴിഞ്ഞ റോഡിലുടെ പോകുന്ന യുവാവിന്‍റെ ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊല്ലപ്പെട്ട യുവതി വിനീതയെ 11:00 മണിവരെ കടയുടെ പരിസരത്ത് കണ്ടവരുണ്ട് . ഈ സമയത്ത് കടയുടെ ഭാഗത്തേക്ക് പോകുന്ന ആളെയാണ് സംശയിക്കുന്നത്. ഇരുപത് മിനിറ്റിനു ശേഷം ഇയാള്‍ തിരികെ പോകുന്നതും സിസിടിവിയില്‍ ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിയുടെ കൈയില്‍ രക്തം കണ്ടതായി ദൃക്സാക്ഷി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ച പട്ടം വിനീത കടയിലുണ്ടെന്ന് മനസിലാക്കി എത്തിയ ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വിനീതയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് ആക്രണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെയും , രേഖ ചിത്രത്തിന്റെയും അടിസ്ഥാനത്തിൽ പോലീസ്ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്.