സമുദ്രാഘാതം കുറയ്‌ക്കുന്ന ചൂണ്ട, ഗിൽനെറ്ര് വലകൾ തുടങ്ങിയവയിലൂടെയുള്ള മത്സ്യബന്ധന പരിശീലനം ഏപ്രിലിൽ ആരംഭിക്കും. പദ്ധതി വിജയിച്ചാൽ വിദേശക്കപ്പലുകളുടെ ആഴക്കടൽ മത്സ്യബന്ധനം തടയാനും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും കഴിയും.പരിശീലനത്തിനായി ആധുനിക ബോട്ടുകളെത്തിക്കും. പരമ്പരാഗത തൊഴിലാളികളിൽ ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുക, മത്സ്യം കേടില്ലാതെ കരയ്‌ക്കെത്തിക്കുന്നതിനുള്ള സാങ്കേതിക വിദ്യ പഠിപ്പിക്കുക, ഗുണനിലവാരവും വിപണിമൂല്യവുമുള്ള മീനുകളുടെ ആഭ്യന്തരവിദേശ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകും.
നിലവിൽ 15 ശതമാനം തൊഴിലാളികൾ മാത്രമാണ് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്. പരിശീലനം ആരംഭിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഫിഷറീസ് വകുപ്പ്.
👉🏻പരിശീലന വിഷയങ്ങൾ
▪️പുതിയ രീതിയിലുള്ള മത്സ്യബന്ധനം ആവാസ വ്യവസ്ഥയ്‌ക്ക് കോട്ടം വരാതെയുള്ള മത്സ്യബന്ധനം
▪️ആഴക്കടലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വള്ളങ്ങളുടെ നിയന്ത്രണം
▪️കാലാവസ്ഥ പ്രതികൂലമായാൽ എന്ത് ചെയ്യണം
▪️പിടിക്കുന്ന മത്സ്യത്തിന്റെ അളവും സമയക്രമവുംതിരഞ്ഞെടുക്കുന്നവർക്ക് പരിശീലനം
▪️താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച്.
👉🏻തിരഞ്ഞെടുക്കുന്നവർക്ക് പരിശീലനം.
▪️പരിശീലനം സൗജന്യം, ചെലവുകൾ സർക്കാർ വഹിക്കും
▪️ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത പത്ത് ഗ്രൂപ്പുകൾക്ക് പരിശീലനം. ഒരു ഗ്രൂപ്പിൽ പത്തുപേർ
▪️ആറുമാസം കൊണ്ട് 10 ഗ്രൂപ്പുകൾക്ക് പരിശീലനം
▪️പരിശീലിപ്പിക്കുന്നത് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിലെ വിദഗ്‌ദ്ധർ
👉🏻മത്സ്യത്തൊഴിലാളികളുടെ മെച്ചം.
▪️ആധുനിക മത്സ്യബന്ധന രീതി പഠിക്കാം
▪️കൂടുതൽ പേർക്ക് തൊഴിലവസരം
▪️ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള യാനങ്ങൾ വാങ്ങാൻ ഫിഷറീസ് വകുപ്പിന്റെ പദ്ധതി
▪️40 ശതമാനം സബ്സിഡിയിൽ യാനങ്ങൾ, ഗിൽനെറ്ര് വല,ചൂണ്ട, ഇര, ലൈഫ് ജാക്കറ്റ്, ജി.പി.എസ്, ഇൻസുലേറ്റഡ് ബോക്സ് എന്നിവ ലഭിക്കും.
▪️സബ്സിഡിയുടെ 24 ശതമാനം കേന്ദ്രവും 16 ശതമാനം സംസ്ഥാനവും വഹിക്കും