ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് മടവൂർ ഗവ :എൽ. പി. എസിലെ കുരുന്നുകൾ നയിക്കുന്ന ശാസ്ത്രകലാജാഥ അവതരണ മികവ് കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമാകുന്നു.ശാസ്ത്രത്തിന്റെ പ്രാധാന്യവും വളർച്ചയും ചരിത്രവഴികളും ജനഹൃദയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുരുന്നുകൾ അവതരിപ്പിച്ചു വരുന്ന കലാ ജാഥ മടവൂർ-പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇതി നകം തന്നെ പര്യടനം നടത്തിക്കഴിഞ്ഞു .സ്കൂൾനാടക ക്ലബ് ആയ രംഗകേളിയാണ് ശാസ്ത്രകലാജാഥക്ക് നേതൃത്വം നൽകുന്നത്.
ആധുനികശാസ്ത്രം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും , ഹിരോഷിമ-നാഗസാക്കി പോലുള്ള ശാസ്ത്രത്തിന്റെ തന്നെ പ്രതിലോമ മുഖങ്ങൾ കൂടി കലാ ജാഥ അനാവരണം ചെയ്യുന്നുണ്ട്. "ശാസ്ത്രം ജനനന്മക്കു "എന്ന ആഹ്വാനം ജനഹൃദയങ്ങളിലേക്ക് കൈമാറിയാണ് കലാജാഥ അവസാനിക്കുന്നത്.
കലാജാഥയുടെ ആദ്യ അരങ്ങിന്റെ ഉദ്ഘാടനം മടവൂർ സൊസൈറ്റി ജംഗ്ഷനിൽ വർക്കല എം. എൽ. എ അഡ്വ :വി ജോയി നിർവഹിച്ചു. ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാഠ്യേതര പ്രവർത്തനങ്ങൾ സാമൂഹ്യ ബോധവൽക്കരണത്തിനു കൂടി വിനിയോഗിച്ചത് ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാർ അധ്യക്ഷനായ പരിപാടിയിൽ പ്രഥമാധ്യാപകൻ എ ഇക്ബാൽ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ബി ബിനുകുമാർ നന്ദിയും പറഞ്ഞു
കുട്ടി ശാസ്ത്രൻഞൻ മാർ പെങ്കെടുക്കുന്ന ശാസ്ത്രസഭ,ശാസ്ത്രപഠനത്തിന്റെ രസങ്ങളും രഹസ്യങ്ങളും തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്നു.