#കിളിമാനൂർ ചൂട്ടയിൽ ആഷാഢത്തിൽ സുരേഷ് (48) ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇന്ന് കാലത്ത് മരിച്ചതായി ബന്ധുക്കളെ പൊലീസ് അറിയിച്ചു. ബന്ധുക്കൾ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
തൃശൂരിൽ സ്വകാര്യ കമ്പനിയിൽ സുരേഷ് ജോലി നോക്കിയിരുന്നു. കൊവിഡ്കാരണം കമ്പനി പൂട്ടി . സുരേഷിന് ജോലി നഷ്ടപ്പെട്ടിരുന്നു.ആനിരാശയിൽ ട്രെയിനിൻെറ മുന്നിൽ ചാടി ജീവനൊടുക്കിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മരണകാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ (വെള്ളിയാഴ്ച) ചൂട്ടയിൽ സ്വവസതിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
പരേതനായ വാസുദേവൻ നായരുടെയും
പ്രസന്നകുമാരിയുടേയും മകൾ പ്രവീണയുടെ (അമ്പിളി) ഭർത്താവാണ് മരണപ്പെട്ട സുരേഷ്.
#മക്കൾ: ആദിത്യൻ, ആദിഷ്