ജിയയുടെ തലയുടെ പിന്നില്‍ ശക്തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തില്‍ നഖത്തിന്റെ പാടുകളുമുണ്ട്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകിയിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ മറ്റൊരു അന്തേവാസിനിയും ഇവരുമായി തലേന്നു വഴക്കുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു.
ഒരേ സെല്ലിലുണ്ടായിരുന്ന കോല്‍ക്കത്ത സ്വദേശിനിയും ജിയയുമായാണ് ബുധനാഴ്ച വൈകിട്ട് അടിപിടിയുണ്ടായത്. കോല്‍ക്കത്ത സ്വദേശിനിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ജിയയെ അഞ്ചാം വാര്‍ഡിലെ പത്താംത്താം നമ്പർ സെല്ലിലാക്കി.
കഴിഞ്ഞ മാസം അവസാനം തലശേരി മഹിളാമന്ദിരത്തില്നിന്നുമാണ് ജിയയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെയും കൊണ്ടു തലശേരിയില്‍ അലഞ്ഞുതിരിയുകയായിരുന്നു യുവതി.
കുഞ്ഞിനെ അടിക്കുന്നതു കണ്ടു പോലീസ് ഇടപെട്ടാണു ജിയയെ മഹിളാമന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയില്‍ വച്ച് പരിചയപ്പെട്ട തലശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായ ശേഷം അയാള്‍ ഉപേക്ഷിച്ചു പോയെന്നുമാണു ജിയ നല്കിയ മൊഴി.
ഭര്‍ത്താവിനെ അന്വേഷിച്ചാണു തലശേയിലെത്തിയത്. മഹിളാമന്ദിരത്തില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജിയയെ അവിടെ നിന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.