മകൻ നഷ്ടപ്പെട്ട സാധു കുടുംബത്തിന് വീട് വച്ച് നൽകി നിയാസ് ഭാരതി

ഒരു വർഷം മുൻപ് , ജനുവരി 16 ന് വർക്കല ഇടവയിലെ യൂത്ത് കോൺഗ്രസിന്റെ മുന്നണി പോരാളിയായിരുന്ന കേവലം 18 വയസ്സ് മാത്രം പ്രായമുള്ള ബിലാൽ എന്ന ചെറുപ്പക്കാരൻ ഇലക്ട്രിക്ക് പണിക്കിടെ വൈദ്യുത ഷോക്കേറ്റ് മരിക്കുന്നത് .

 നിയാസും നിയാസിന്റെ ഭാര്യയുമായി ഏറ്റെടുത്ത ദൗത്യം പൂർത്തീകരിച്ചു ബിലാൽ ഹൗസ് ബിലാലിന്റെ പ്രിയപ്പെട്ട മാതാവിന് താക്കോൽ കൈമാറി
സ്കൂൾ കാലഘട്ടം മുതൽ ചെറിയ ചെറിയ പണികൾ ചെയ്തു വീട്ടിനു സഹായമായിരുന്ന അവന്റെ വിയോഗം ഉമ്മയ്ക്കും ,സഹോദരിക്കും തീരാ  ദുഃഖമായി മാറി .
അവന്റെ വിയോഗത്തെ കുറിച്ചും ,അവന്റെ വിയോഗം അവന്റെ കുടുംബത്തിനുണ്ടാക്കിയ നഷ്ടവും ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞാണ് അവന്റെ വീട് സന്ദർശിക്കുന്നത് .മൂന്നു നാലു കുടുംബങ്ങൾ ഒരു ചെറിയ വീട്ടിൽ കഴിയുന്ന അവസ്ഥയിൽ .അവന്റെ വലിയ സ്വപ്നം ആയിരുന്നു ഒരു വീട് വെച്ച് അവന്റെ സഹോദരിയെയും ,ഉമ്മയെയും താമസിപ്പിക്കുക എന്നത് .

നിയസിന്റെ പ്രയാസങ്ങൾക്കിടയ്ക്കും നിയസിന്റെ ഭാര്യയുമായി ആലോചിച്ചു ആ ദൗത്യം നിയാസ് ഏറ്റെടുത്തു ."ബിലാൽ ഹൗസ് "എന്ന പേരിട്ട വീട് ഇന്ന് അവന്റെ ഉമ്മയ്ക്കും ,സഹോദരിക്കുമായി കൈമാറി .