ആശ്രയ പദ്ധതി : അഞ്ചുതെങ്ങിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം പുരാരംഭിച്ചു.

അതിദാരിദ്ര്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ  ഭക്ഷ്യക്കിറ്റ് വിതരണം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ പുരാരംഭിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായാത്ത് പ്രദേശത്തെ ഗുണഭോക്താക്കൾക്കാണ് ആശ്രയം പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ഭക്ഷ്യക്കിറ്റുകൾ അഞ്ചുതേങ്ങിലെ സപ്ലൈ കോ മാവേലിസ്റ്റോർ വഴി വിതരണം ചെയ്തത്.

വിധവകൾ, രോഗികളും നിരാലംബരുമായവർ, അഗതികൾ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 
അരി, കടല, വെളിച്ചെണ്ണ, പായസ കിറ്റ്,പഞ്ചസാര, മൈദ തുടങ്ങിയ വസ്തുക്കളാണ് സൗജന്യ കിറ്റിലുള്ളത്.

2020 ഡിസംബറിൽമാസത്തിനു ശേഷം വീണ്ടും ഇപ്പോഴാണ് അഞ്ചുതെങ്ങിൽ പദ്ധതി പുനാരാരംഭിച്ചത്.