രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് ആർടിപിസിആര്‍ പരിശോധന വേണ്ട; എയര്‍ ഇന്ത്യ

ഇന്ത്യയിൽ നിന്ന് കൊവിഡ് -19 വാക്സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ച യാത്രക്കാരെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആർടി-പിസിആർ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിൽ രണ്ട് ഡോസുകളുടെയും മുഴുവൻ വാക്സിനേഷൻ ഷെഡ്യൂളും പൂർത്തിയാക്കിയ വ്യക്തികൾക്ക് മാത്രമാണ് ഇളവ് എന്ന് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള പുതിയ മാർഗ നിർദ്ദേശത്തിൽ എയർലൈൻ വ്യക്തമാക്കുന്നു.വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ ഇളവ്. യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോർട്ടലിൽ അപ്ലേഡ് ചെയ്യണം

അതേസമയം യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.