കുടുംബശ്രീ അയൽകൂട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം മൂന്ന് കോടിവരെ മൈക്രോ ക്രെഡിറ്റ് വായ്പ.

ചിറയിൻകീഴ്, വർക്കല, താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകളിൽ നിന്നും മൈക്രോ ക്രെഡിറ്റ് / മഹിളാസമൃദ്ധിയോജന പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷ ക്ഷണിച്ചു.

👉🏻ഒരു കുടുംബശ്രീ സിഡിഎസിന് വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി മൂന്ന് കോടി രൂപവരെ വായ്പ അനുവദിക്കും.

👉🏻ഒരു അയൽകൂട്ടത്തിന് 15ലക്ഷം രൂപവരെയും ലഭിക്കും. മറ്റു പിന്നോക്ക വിഭാഗ (ഒബിസി) ത്തിൽ പെടുന്നവർക്ക് വേണ്ടിയുള്ള ദേശീയ പിന്നോക്കവിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ പദ്ധതി പ്രകാരം കുറഞ്ഞത് 60 ശതമാനം പേരെങ്കിലും ഒബിസി വിഭാഗത്തിൽ ഉൾപെടുന്ന അയൽകൂട്ടങ്ങൾക്ക് വായ്പ അനുവദിക്കും. ബാക്കി 40ശതമാനം ഏതുവിഭാഗത്തിൽ പെട്ടവരുമാകാം.

വാർഷികവരുമാനവും കുടുംബ വരുമാനവും മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. മതന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ പദ്ധതിപ്രകാരം അയൽകൂട്ടങ്ങളിലെ 75ശതമാനം അംഗങ്ങളെങ്കിലും മതന്യൂനപക്ഷ വിഭാഗത്തിലുള്ളവരായിരിക്കണം.

ബാക്കിയുള്ള അംഗങ്ങൾ ഏതുവിഭാഗത്തിൽപെട്ടവരുമാകാം. വാർഷിക കുടുംബ വരുമാനം ഗ്രാമപ്രദേശങ്ങളിൽ 98000രൂപവരെയും നഗരപ്രദേശങ്ങളിൽ 120000രൂപ വരെയും ആയിരിക്കണം. ശുചീകരണ / മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ അവരുടെ കുടുംബാംഗങ്ങൾ എന്നിരുൾപെടുന്ന അയൽകൂട്ടങ്ങൾക്ക് ദേശീയ സഫായി കർമ്മചാരീസ് ധനകാര്യ വികസന കോർപ്പറേഷന്റെ പദ്ധതി പ്രകാരം വായ്പ അനുവദിക്കും.

തൊഴിലുറപ്പ് പദ്ധതി, ഹരിതകർമ്മസേന എന്നിവയിൽ പ്രവർത്തിക്കുന്ന അയൽകൂട്ടങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. അയൽകൂട്ടത്തിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ജെ.എൽ.ജി ഗ്രൂപ്പുകളായി അയൽകൂട്ട അടിസ്ഥാനത്തിലും സി.ഡി.എസ് അടിസ്ഥാനത്തിലും ഏതുസംരംഭവും നടത്താവുന്നതാണ്. മഹിളാ സമൃദ്ധിയോജന പ്രകാരമുള്ള വായ്പ മൂന്ന് ശതമാനം നിരക്കിലും ക്രെഡിറ്റ് വായ്പ 4 ശതമാനം നിരക്കിലും സിഡിഎസുകൾക്ക് അനുവദിക്കും.
ഒരു ശതമാനം നിരക്കിൽ മാർജിനെടുത്ത ശേഷം സിഡി എസിന് യഥാക്രമം 4, 5 ശതമാനം നിരക്കിൽ അയൽകൂട്ട അംഗങ്ങൾക്ക് വിതരണം ചെയ്യാവുന്നതാണ്.

വായ്പക്കുള്ള പ്രാഥമികാപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

👉🏻കൂടുതൽ വിവരങ്ങൾക്ക്
04702605522, 9447870120, 7306022535