പുറത്തിറങ്ങുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ഔദ്യോഗിക യാത്രകൾക്കായി പോകുന്നവർ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ദീർഘദൂര ബസുകൾ സർവീസ് നടത്തും. യാത്രക്കാർ യാത്രാ രേഖകൾ കരുതണം.
കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ പാർസലുകൾ മാത്രം. ആരാധനാലയങ്ങളിൽ ചടങ്ങുകൾക്ക് അനുമതിയുണ്ട്. ഇരുപത് പേർക്ക് പ്രവേശനം അനുവദിക്കും.തുടർച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണം