15 അംഗ സുരക്ഷാ കൗൺസിലിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അതേസമയം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കൂടുതൽ ആക്രമണങ്ങൾ തുടരുകയാണ്. കീവ് വൈദ്യുത നിലയത്തിനു സമീപം സ്ഫോടനങ്ങൾ ഉണ്ടായതായി കീവ് മേയർ പ്രതികരിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ അഞ്ച് സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും കീവ് മേയർ അറിയിച്ചു.