*നവീകരിച്ച ചാമവിള ആനന്ദേശ്വരം റോഡ് നാടിനു സമർപ്പിച്ചു*


ഇലകമൺ: 17.20 ലക്ഷം രൂപ ചെലവിട്ട് പുനർനിർമിച്ച ഇലകമൺ പഞ്ചായത്തിലെ ചാമവിള-ആനന്ദേശ്വരം റോഡിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ. നിർവഹിച്ചു. ഏറെ നാളായി ശോച്യാവസ്ഥയിലായിരുന്ന റോഡ് നവീകരിക്കണമെന്ന് പ്രദേശവാസികളും പൊതുപ്രവർത്തകരും അഭ്യർഥിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് റോഡ് പുനർനിർമാണത്തിനു വി.ജോയി എം.എൽ.എ. തുക അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സൂര്യ, വൈസ് പ്രസിഡന്റ് ലൈജു, വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, പഞ്ചായത്തംഗങ്ങളായ ബിനു, സുനു സുദേവ്, സെൻസി, അജിത, ഉമ, സരിത്ത്കുമാർ, ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.