*കിളിമാനൂര്‍ സിവില്‍ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കമ്മറ്റിയായി*

കിളിമാനൂർ സിവിൽ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. പത്ത് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതും നിലവിൽ നൂറുകണക്കിനാളുകൾ ദിനേന എത്തുന്നതുമായി ഈ സിവിൽ സ്റ്റേഷൻ പരിസരം നിലവിൽ കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസമായി മാറിയിട്ടുണ്ട്. ഓര് ഓഫീസിലെയും  ശുചീകരണ ജോലിക്കാർ അവരവരുടെ ഓഫീസ് മാത്രമേ ശുചീകരിക്കാറുള്ളൂ. ഓഫീസ് പരിസരം ശുചീകരിക്കുന്നതിൽ ഓഫീസ് അധികൃതർക്ക് കുറ്റകരമായ അനാസ്ഥയാണുള്ളത്. റവന്യൂ വകുപ്പിന്റെ അധികാരപരിധിയിലാണ് സിവിൽ സ്റ്റേഷനെങ്കിലും പരിപാലിക്കാൻ ആരുമില്ലാത്ത അവസ്ഥയാണുള്ളത്.  ഓഫീസുകൾ തമ്മിൽ യാതൊരു ഏകോപനവുമില്ലാത്ത അവസ്ഥയിൽ നിലവിലെ നാഥനില്ലാകളരിയാണ് ഓഫീസും പരിസരവും. സിവിൽസ്റ്റേഷന്റെ മൂക്കിന് തുമ്പിലാണ് കിളിമാനൂർ പൊലീസ് സ്റ്റേഷനെങ്കിലും സാമൂഹിക വിരുദ്ധരുടെ താവളവുമാണ് ഇവിടെ. തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓഫീസ് ശുചീകരിക്കുന്നതിനും , പരിപാലിക്കുന്നതിനുമായി  പ്രത്യേക കമ്മറ്റി രീപീകരിക്കൻ തീരുമാനിച്ചത്. ശൗചാലയങ്ങൾക്ക് മുന്നിലായി വാഷ് ബേസിനുകൾ സ്ഥാപിക്കകു, ചുമരുകൾ ചായം തേച്ച് മനോഹരമാക്കുക, നിരീക്ഷണത്തിനായി മുഴുവൻ സമയ വാച്ചറെ നിയമിക്കുക, ഓഫീസും പരിസരവും വൃത്തിയാക്കുക തുടങ്ങി നിരവധി കർമപദ്ധതികളാണ് സമിതി ഏറ്റെടുക്കുന്നത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോ​ഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ അധ്യക്ഷനായി. ചിറയിൻകീഴ് താലൂക്ക്  ഓഫീസർ ആർ മനോജ്, വൈസ് പ്രസിഡന്റ് ഷീബ. ജനപ്രനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.