ആലംകോട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഷാജി (കുവൈറ്റ്) മരണപ്പെട്ടു

 ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂളിന് സമീപം സജീനാമൻസിലിൽ കുവൈറ്റ് ഷാജി എന്നറിയപ്പെടുന്ന ഷാജഹാൻ അന്തരിച്ചു. അബ്ദുൽ ഷുക്കൂർ - ഹബീബാബീവി ദമ്പതികളുടെ മകനാണ്. 52 വയസ്സായിരുന്നു. ഏറെനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.40 ന് വസതിയിലായിരുന്നു അന്ത്യം. നാളെ (13-2- 22 ഞായർ ) രാവിലെ 7ന് ആലംകോട് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സിമിഷാജഹാൻ . മക്കൾ: ഫാത്തിമാ സിംസി, മുഹമ്മദ്ഫയാസ്, മുഹമ്മദ്ഫാസിൽ .മരുമകൻ : അൽത്താഫ് .