ഉടുപ്പി എം. ജി. എം.കോളേജിൽ ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിനെതിരെ കെ എസ് യു ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരൂർ ശ്രീശങ്കര കോളേജിന് സമീപത്ത് #ഞങ്ങൾ #എന്ത് #ധരിക്കണമെന്ന് #ഞങ്ങൾ #തീരുമാനിക്കും എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
കെ എസ് യു ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ്
ജിഷ്ണു മോഹൻ അധ്യക്ഷത വഹിച്ച യോഗം കെഎസ്യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ ഉദ്ഘാടനംചെയ്തു.
കെ എസ് യു ഭാരവാഹികളായ വിഷ്ണു മുരുക്കുമ്പുഴ,ശ്രീരാജ് പോങ്ങനാട്, മുഹമ്മദ് സാബിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.