ആദ്യമായി https://www.onlineservices. nsdl.com/paam/ endUserRegisterContact.html- എന്ന വെബ്സൈറ്റ് തുറക്കുക,
▪️നിലവിലുള്ള പാന്‍വിവരങ്ങളുടെ മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരുത്തല്‍/ പാന്‍ കാര്‍ഡിന്റെ റീപ്രിന്റ്' എന്ന ഒാപ്ഷന്‍ തിരഞ്ഞെടുക്കുക.
കൂടാതെ നിര്‍ബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച് 'സമര്‍പ്പിക്കുക' ബട്ടണില്‍ ക്ലിക്കുചെയ്യുക.
▪️ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ ഒരു ടോക്കണ്‍ നമ്ബര്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് സ്‌ക്രീനിലും കാണിക്കും. ഉപയോക്താവ് ആ നമ്ബര്‍ സൂക്ഷിക്കണം
▪️തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യുക സൈറ്റില്‍ പറയുന്ന വ്യക്തിഗത വിശദാംശങ്ങള്‍' പൂരിപ്പിക്കുക.നിങ്ങള്‍ക്ക് ഒന്നുകില്‍ NSDL-ന്റെ PAN സേവന യൂണിറ്റിന്റെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് രേഖകള്‍ നേരിട്ട് അയയ്‌ക്കാം അല്ലെങ്കില്‍ e-KYC-യ്‌ക്കായി ഇ-സൈന്‍ സമര്‍പ്പിക്കാം.
▪️ഇനി കാര്‍ഡ് മോഷ്ടിച്ചതാണെങ്കില്‍ പോലീസിന്‍റെ എഫ്‌ഐആര്‍ അറ്റാച്ചുചെയ്യുക. അടുത്ത മെനുവില്‍, കാര്‍ഡ് സ്വീകരിക്കുന്ന മോഡ് തിരഞ്ഞെടുക്കുക. 'ഫിസിക്കല്‍ പാന്‍ കാര്‍ഡ് ആവശ്യമാണോ?' എന്നതിന് കീഴില്‍ നിങ്ങള്‍ 'yes' തിരഞ്ഞെടുത്താല്‍, കാര്‍ഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. അല്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിക്ക് ഇ-പാന്‍ കാര്‍ഡ് ലഭിക്കും.
▪️കോണ്‍ടാക്റ്റ് ഡീറ്റെയില്‍സ്', 'ഡോക്യുമെന്റ് വിശദാംശങ്ങള്‍'എന്നിവ ഫില്ല് ചെയ്ച് 'സമര്‍പ്പിക്കുക' ക്ലിക്ക് ചെയ്യുക. പേയ്‌മെന്റ് പേജില്‍ തുക അടക്കുന്നതോടെ നടപടി പൂര്‍ത്തിയാകും.
അപ്പോൾ ലഭിക്കുന്ന 15 അക്ക അക്നോളജ്‌മെന്റ് നമ്ബര്‍ ഉപയോഗിച്ച് നിങ്ങളുടെ കാര്‍ഡിന്റെ നില പരിശോധിക്കാവുന്നതാണ്.
▪️▪️അപേക്ഷിച്ച് 14 ദിവസത്തിനകം കാര്‍ഡ് ലഭിക്കുന്നതാണ്..
👉🏻ആധാര്‍ കാര്‍ഡ് നഷ്ടമായാൽ.
ഇ-ആധാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രവേശിക്കുക. പ്രവേശിക്കാന്‍ ഇവിടെ ക്ളിക് ചെയ്യുക. https://eaadhaar.uidai.gov.in/
▪️ആധാര്‍ നമ്പർ അറിയാമെങ്കില്‍ 'I have' എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ആധാറിനൊപ്പം റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് ഒരു പാസ്‌വേഡ് മെസേജായി അയച്ചുകിട്ടും. ഈ പാസ്‌വേഡ് വെബ്‌സൈറ്റില്‍ അതിനുള്ള കോളത്തില്‍ ടൈപ്പ് ചെയ്യുക.
▪️ ആധാര്‍ കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സന്ദേശവും ലിങ്കും ലഭിക്കും. ആധാര്‍ നമ്പർ അറിയില്ല, പക്ഷേ അക്‌നോളജ്‌മെന്റ് സ്ലിപ് ഉണ്ടെങ്കില്‍
*എന്റോള്‍മെന്റ് നമ്ബര്‍, തീയതിയും സമയവും, പേര്, പിന്‍കോഡ് എന്നിവ സ്ലിപ്പില്‍ നല്‍കിയിരിക്കുന്നതുപോലെ വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്യുക.
*ആധാര്‍ കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സന്ദേശവും ലിങ്കും ലഭിക്കും.