'ചൊവ്വാഴ്ചത്തെ ആരോഗ്യപുരോഗതി ഇപ്പോള്‍ ഇല്ല'; വാവ സുരേഷിന്റെ നില ഗുരുതരം

കോട്ടയം• മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഗുരുതര നിലയില്‍ തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ ആരോഗ്യ പുരോഗതി ഇപ്പോള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഒപ്പം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കൈകാലുകള്‍ അല്‍പം ഉയര്‍ത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല. അബോധാവസ്ഥയില്‍ ആണ് തുടരുന്നത്. ശരീരത്തിലെ പേശികള്‍ കൂടുതല്‍ തളര്‍ച്ചയില്‍ ആകുകയും ചെയ്തു. വെന്റിലേറ്റര്‍ പിന്തുണയില്‍ തന്നെയാണ് തുടരുന്നത്.