വെഞ്ഞാറമൂടിൽ പുതുതായി പണി കഴിക്കുന്ന വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.

വെഞ്ഞാറമൂട്: വലിയകട്ടക്കാൽ ഗണപതിപുരം ആര്യഭവനിൽ നന്ദനൻ നായർ ഇന്ദിരഅമ്മ എന്നിവരുടെ മകൻ അഖിലേഷ്(22) നെ യാണ് ഇന്നലെ വൈകുന്നേരം  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ കാണാതിരുന്ന അഖിലേഷിനെ അച്ഛൻ നന്ദനൻ നായർ തിരയുന്നതിനിടയിൽ  ഇവർക്ക് പുതുതായി പണി കഴിക്കുന്ന വീടിന് സമീപത്ത്  യുവാവിന്റെ ബൈക്ക് വൈകുന്നേരത്തോടുകൂടി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ്  പുതുതായി  പണി കഴിക്കുന്ന വീടിനുള്ളിൽ അഖിലേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  സഹോദരി  ആര്യ. വെഞ്ഞാറമൂട് പോലീസ് തുടർ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.