*പാലത്തിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി*

കടയ്ക്കാവൂർ: കടയ്ക്കാവൂർ കൊച്ചുപാലത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂർ, കോണത്തുവീട്ടിൽ മണികണ്ഠ (33) നെയാണ് മരിച്ചനിലയിൽ കണ്ടത്.
മണികണ്ഠനോടൊപ്പം അവസാനമായി ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.കരാറെടുത്തു മേസ്തിരിപ്പണി നടത്തുന്ന മണികണ്ഠനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.
ഇദ്ദേഹത്തിന്റെ സ്കൂട്ടർ കൊച്ചുപാലത്തിനു സമീപം കണ്ടതിനെത്തുടർന്ന് കടയ്ക്കാവൂർ പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ പാലത്തിനു താഴെ ചതുപ്പിൽനിന്നാണ് മൃതശരീരം കണ്ടെടുത്തത്.

അവിവാഹിതനാണ്. പരേതനായ സ്വാമിനാഥന്റെയും ഇന്ദിരയുടെയും മകനാണ്. സഹോദരങ്ങൾ: അനിൽകുമാർ, ബിന്ദു, സുനിൽകുമാർ