കായിക്കര ആശാൻ സ്മാരകവും പരിസരവും സാമൂഹ്യവിരുദ്ധർ ദുരുപയോഗപ്പെടുത്തുന്നതായ് ആക്ഷേപം. സെക്യൂരിറ്റിയും, നിരീക്ഷണ ക്യാമറകളും പോലീസ് പെട്രോളിംങ്ങും ശക്തമാക്കണമെന്ന ആവിശ്യവുമായ് നാട്ടുകാർ രംഗത്ത്.
അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരക കാവ്യഗ്രാമമാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. കടൽക്കരയോട് ചേർന്ന പ്രദേശമായ ഇവിടുത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കോടികൾ ചിലവഴിച്ച് ഇവിടെ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഈ പ്രദേശമാണ് ഇപ്പോൾ വ്യാപകമായി സാമൂഹ്യവിരുദ്ധർ ദുരുപയോഗം ചെയ്യുന്നത്, നിലവിൽ സമീപ പ്രദേശങ്ങളിലെ ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, വെട്ടൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾ, വ്യാപാര സ്ഥാനങ്ങളിലെ സെയിൽസ് ഗേളുകൾ തുടങ്ങിയവർ ഉൾപ്പെടുന്ന നിരവധി പേരാണ് ദിനം പ്രതി ഇവിടെ കമിതാക്കളായ് വന്നുപോകുന്നത്. തണൽമരങ്ങളുടെ മറപറ്റിയും മറ്റും ഇവിടെ പെൺകുട്ടികളെ വ്യാപകമായി ചൂഷണങ്ങൾക്ക് ഇരയാക്കുന്നതായ് പ്രദേശവാസികൾ പറയുന്നത്.
കൂടാതെ പ്രദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും സുലഭമാണ്, ലഹരി ഉപയോഗത്തിനായ് എത്തുന്ന സംഘങ്ങൾ കാലി ബോട്ടിലുകൾ മറ്റും പ്രദേശത്തെ മരച്ചില്ലകളിൽ കെട്ടി തൂക്കിയും തല്ലിപൊട്ടിച്ചും വികൃതമാക്കുകയും കുമാരനാശാൻ സ്മാരക കാവ്യഗ്രാമത്തിനെ സൗന്ദര്യം വകൃതമാക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
ലഹരി ഉപയോഗ ശേഷം പ്രദേശങ്ങളിൽ മറപറ്റി ഇരിക്കുകയും ഇവിടെ എത്തുന്ന കമിതാക്കളുടെ അതിരുവിട്ട സ്നേഹപ്രകടനങ്ങൾ കണ്ടെത്തി അതിന്റെ ദൃശ്യങ്ങൾ തങ്ങൾ പകർത്തിയെന്നും മറ്റും പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി പലവിധ ചൂഷണങ്ങൾക്ക് വിധേയരാക്കുന്നതായും സൂചനയുണ്ട്.
പലരും സംഭവം പുറത്ത് അറിയാതിരിക്കുവാനായ് സംഭവിച്ചത് പുറത്തുപറയാതെ മടങ്ങിപോകുകയാണ് പതിവെന്നും പ്രദേശവാസികൾ പറയുന്നു.
വിഷയത്തിന്റെ പലതവണ പോലീസിനെയും ഭരണസമിതിയുടേയും അറിയിച്ചെങ്കിലും ഇതിന്റെ ഗൗരവം മനസ്സിലാക്കി ഉണർന്നു പ്രവർത്തിക്കുവാൻ ഇവർ മടികാട്ടുന്നതായും പറയപ്പെടുന്നു.
എത്രയും പെട്ടെന്ന് തന്നെ ഈ പ്രദേശം ശുചീകരിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ആശാൻ സ്മാരകത്തിൽ സ്ത്രീകളെ ഉൾപ്പെടെയുള്ള സെക്യൂരിറ്റിയേയും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുകയും ചെയ്യാണമെന്നാണ് നാട്ടുകാർ ആവിശ്യപ്പെടുന്നത്.