തിരുവനന്തപുരം: അഞ്ച് വയസിനുതാഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ വിതരണം ഇന്ന് നടക്കും. രാവിലെ 8ന് തൈക്കാട് ശിശുക്ഷേമസമിതിയിലെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ ജി.ആർ.അനിൽ,ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാകളക്ടർ ഡോ.നവ്‌ജ്യോത് ഖോസ,ജില്ല മെഡിക്കൽ ഓഫീസർ ജോൺ.ജി.ഡിക്രൂസ്, ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ആശാവിജയൻ, ആർ.സി.എച്ച് ഓഫീസർ ഡോ.ദിവ്യ സദാശിവൻ എന്നിവർ പങ്കെടുക്കും.രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക.റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് വിതരണം.കുട്ടിയോടൊപ്പം ഒരാൾക്ക് മാത്രമാണ് ബൂത്തിൽ പ്രവേശനം.ഒരു വ്യക്തി കൊവിഡ് പോസിറ്റീവായാൽ നാലാഴ്ചയ്ക്ക് ശേഷം മാത്രമേ ആ വീട്ടിലെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുകയുള്ളൂ"