വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കാട്ടൂര്‍ പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. സഹോദരി: മാളവിക.
അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാട്ടൂര്‍ എസ്ഐ പറഞ്ഞു.