കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ വട്ടപ്പാറ മരുതൂരിൽ വാടകയ്ക്ക് താമസിക്കുന്ന നിധിൻ പരമേശ്വരൻ (28) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം പഠനം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്ന പെൺകുട്ടികൾക്ക് നേരെ കാരേറ്റ് ദേവസ്വം ബോർഡ്സ്കൂളിനു സമീപം വച്ച് ബൈക്കിലെത്തിയ പ്രതി നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. ഈ വിവരം പെൺകുട്ടികൾ നാട്ടുകാരെ അറിയിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റോഡിൽ തടഞ്ഞു നിർത്തി .
തുടർന്.കിളിമാനൂർ പോലീസിന് കൈമാറുകയുമായിരുന്നു. 2021 നവംബർ മാസത്തിൽ പ്രതി സമാന രീതിയിൽ നഗ്നതാ പ്രദർശനം നടത്തിയ ശേഷം രക്ഷപ്പെട്ടിരുന്നു. സമീപത്തെ വീടിലെ സിസിടിവി ക്യാമറയിൽ നിന്നും പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിടികൂടിയ യുവാവിനെ പെൺകുട്ടികൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.