ആറ്റിങ്ങൽ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായി ജനത സാബുവിനെ തിരഞ്ഞെടുത്തു. മണനാക്ക് സ്വദേശിയായ സാബു ജനത ബസ് സർവ്വീസ് ഉടമയായിരുന്ന സെയിനുലാബ്ദീന്റെയും , മുൻ ജില്ലാ പഞ്ചായത്തംഗവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സി പി എം നേതാവ് നസീമ ടീച്ചറിന്റെയും മകനാണ്. സി പി എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി അംഗവും സി ഐ റ്റി യു ആറ്റിങ്ങൽ ഏര്യാക്കമ്മിറ്റി അംഗവുമാണ്. കൂടാതെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമാണ് സാബു.