വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന് മുന്നിൽ കൈക്കുഞ്ഞ് ഉൾപ്പടെ ദേഹത്ത് പെട്രോൾ ഒഴിച്ചെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികളെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
വെഞ്ഞാറമൂട്ടിൽ ആക്രിക്കട നടത്തുന്ന തമിഴ് നാട് സ്വദേശികളായ മുരുകൻ [38], ഭാര്യ രാജേശ്വരി [30] എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. ഒരു വയസുള്ള പെൺകുഞ്ഞും ഇവർക്കൊപ്പമുണ്ട്. കുഞ്ഞിൻ്റെ
ദേഹത്തും മണ്ണെണ്ണ പുരണ്ടിരുന്നു.
മദ്യപാനിയായ മുരുകൻ നാല് മാസം മുമ്പ് മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം നാല് വയസുള്ള മൂത്ത മകനെ റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ വെഞ്ഞാറമൂട് പൊലിസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ ചൈൽഡ് ലൈൻ അധികതർ ഏറ്റെടുക്കുകയും സി ഡബ്ബിയു സിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
ജയിൽൽ മോചിതനായ മുരുകൻ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുമായി ചൈൽഡ് വെൽഫയർ അധികൃതരെ സമീച്ചിരുന്നു.
എന്നാൽ പൊലിസ് ക്ലിയറൻസ് ഇല്ലാതെ കുട്ടിയെ വിട്ടു നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചപ്പോൾ നിന്നും ഇരുവരും ഇന്ന് രാവിലെ പൊലിസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ വിട്ടു നൽകിയില്ലങ്കിൽ സ്റ്റേഷന് മുന്നിൽ ആത്മ ഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
തുടർന്ന് പൊലിസ് വല്ല വിധേനെയും ഇവരെ പറഞ്ഞ് സമാധാനിപ്പിയ്ക്കുകയും കുട്ടിയെ വിട്ട് കിട്ടാൻ വേണ്ടത് ചെയ്യാം എന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെ ഇരുവ വരും കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി.
എന്നാൻ വൈകുന്നേരം മൂന്ന് മണിയോടെ ദമ്പതികൾ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം കുഞ്ഞുമായി വീണ്ടും സ്റ്റേഷന് മുന്നിൽ എത്തി ആത്മഹത്യ ഭീഷണി മുഴക്കി.
ഇതോടെ പൊലിസ് ദമ്പതികളെ ബലം പ്രയോഗിച്ച് കിഴടക്കി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാത്ത്
ദമ്പതികളെ കസ്റ്റഡിയിൽ എടുത്തതെന്നും മുരുകന് പൊലീസ് ക്ലിയറൻസ് നൽരുന്നതുമായി ബന്ധപ്പെട്ട് സി ഡബ്ളിയു സി യിൽ നിന്നും ഇതുവരേയും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലന്നും വെഞ്ഞാറമൂട് പൊലിസ് അറിയിച്ചു.