*ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു*

ഇടുക്കി: പോലീസ് സേനയുടെ ഔദ്യോഗിക വിവരം എസ്ഡിപിഐയ്ക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂര്‍ സ്റ്റേഷനിലെ പോലീസുകാരനായ പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്.
പോലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരമാണ് അനസ് എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയത്. പിരിച്ചുവിടാതിരിക്കാന്‍ അനസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.