മടവൂർ ഗ്രാമ പഞ്ചായത്തിൽ 4 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പാലരിക്കോണം പേക്കോണം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വക്കേറ്റ് വി ജോയ് എംഎൽഎ നിർവഹിച്ചു.
ബഹു എംഎൽഎയ്ക്ക് പ്രദേശവാസികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഭൂജല വകുപ്പ് മായി ബന്ധപ്പെടുത്തി പഞ്ചായത്തിൻറെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയത്.ഇതോടെ മുഴുവൻ പ്രദേശവാസികളുടെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവുകയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ അധ്യക്ഷത വഹിച്ചയോഗത്തിൽ ഇന്ദുരാജീവ്,ചന്ദ്രലേഖ,MS റാഫി ,മുരളീധരൻ ,
വിജയൻ തുടങ്ങിയവർ പങ്കെടുത്തു.