ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പാതി വഴിയില്‍ യാത്ര നിര്‍ത്തി മടങ്ങി. ഇതോടെ താന്‍ ഒറ്റയ്ക്ക് മുകളിലേക്ക് കയറുകയായിരുന്നു എന്നും ബാബു പറഞ്ഞതായി ഉമ്മ പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആന്തരികാവയവങ്ങള്‍ക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് ഡിഎംഒ. ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം ഇന്ന് തീരുമാനിക്കും. ഐസിയുവില്‍ നിന്ന് ഇന്ന് വാര്‍ഡിലേക്ക് മാറ്റും.
പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായത് .അതിന് പിന്നാലെ വനം വകുപ്പ് ബാബുവിനെതിരെ കേസെടുക്കും വാളയാർ സെക്ഷൻ ഓഫീസർ ബാബുവിന്റെ മൊഴിയെടുക്കും വനമേഖലയിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്