അമ്പലമുക്കിൽ മോഷ്ടാവ് കൊലപ്പെടുത്തിയ വിനീതയുടെ കുടുംബത്തിന് സിപിഎം വീട് വച്ച് നൽകും, മക്കളുടെ പഠനചിലവ് ഏറ്റെടുത്തു.

തിരുവനന്തപുരം:  അമ്പലമുക്കിൽ മോഷ്ടാവ് കൊലപ്പെടുത്തിയ സസ്യ തൈകൾ നിർമ്മിക്കുന്ന നഴ്സറി ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീതയുടെ കുടുംബത്തിനു സിപിഎം വീടുവച്ചു നൽകും. 8–ാം ക്ലാസിൽ പഠിക്കുന്ന മകന്റെയും 6–ാം ക്ലാസിൽ പഠിക്കുന്ന മകളുടെയും പഠനചിലവും പാർട്ടി ഏറ്റെടുത്തു കഴിഞ്ഞു. സിപിഎം പഴകുറ്റി ലോക്കൽ കമ്മിറ്റിക്കാണ് വീടു നിര്‍മാണത്തിന്റെ ചുമതല, സ്ഥലം കണ്ടെത്തി ജൂണിനു മുൻപ് വീടുനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐയും   മഹിളാ അസോസിയേഷനും  വിദ്യാഭ്യാസ ചുമതലയും, പഠനോപകരണങ്ങളും ട്യൂഷൻ ഫീസും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുത്തു.