സ്ഥാപനത്തിന്റെ ഇന്നുവരെയുള്ള വളർച്ചയ്ക്കു സാക്ഷിയായ അദ്ദേഹത്തിന് ടെക്നോപാർക്ക് യാത്രയയപ്പു നൽകി.
പന്തളം തെക്കേക്കര സ്വദേശിയാണ് മോഹനക്കുറുപ്പ്. ടെക്നോപാർക്കിന്റെ ആദ്യ ഓഫീസ് തിരുവനന്തപുരത്ത് വഴുതയ്ക്കാട്ട് ആയിരുന്നപ്പോൾ, 1990 ജനുവരി ഒന്നിന് സെക്യൂരിറ്റി ജോലിക്കു കയറിയ അദ്ദേഹം ഇക്കഴിഞ്ഞ ജനുവരി 31-നാണ് വിരമിച്ചത്.
കഴിഞ്ഞ ദിവസം പാർക്ക് സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തിന് കേരള ഐ.ടി. പാർക്ക്സ് സി.ഇ.ഒ. ജോൺ എം.തോമസ് ഉപഹാരം നൽകി.
ടെക്നോപാർക്ക് സെക്രട്ടറി രജിസ്ട്രാർ കെ.സുരേഷ്കുമാർ, പ്രോജക്ട്സ് ജനറൽ മാനേജർ മാധവൻ പ്രവീൺ, അസിസ്റ്റന്റ് ജനറൽ മാനേജർ (കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, ഐ.ആർ. ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ ഡി.എസ്.അഭിലാഷ്, അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) അജിത്ത് രവീന്ദ്രൻ, ചീഫ് സെക്യൂരിറ്റി ഓഫീസർ സുനിൽ തോമസ് എന്നിവരും സംസാരിച്ചു.