മത്സ്യവിപണനത്തിന് ഹൈടെക് ആശയവുമായ് അഞ്ചുതെങ്ങ് മമ്പള്ളിയിലെ ഫ്രഷ് ഫിഷ് സ്ത്രീ കൂട്ടായ്മ രംഗത്ത്. മത്സ്യവിപണനം ഹൈടെക് മാതൃകയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാമ്പള്ളി ഫ്രഷ് ഫിഷ് ഫ്രം അഞ്ചുതെങ്ങ് എന്ന പേരിൽ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ സേവാ ലൈവ് ലിഹുഡ് സംരംഭമായ് നൂതന ആശയവുമായ് ഒരുകൂട്ടം വനിതകൾ രംഗത്ത് വന്നിരിക്കുന്നത്.
മത്സ്യ വിപണനരംഗത്തെ ജനകീയ നൂതന ആശയവുമായാണ് അഞ്ചുതെങ്ങ് മാമ്പള്ളി മത്സ്യഗ്രാമത്തിലെ ഒരുകൂട്ടം
മത്‍സ്യ തൊഴിലാളി സ്ത്രീകൾ നേതൃത്വം നൽകുന്ന ഫ്രഷ് ഫിഷ് ' സംരംഭം മുന്നോട്ടുവന്നിരിക്കുന്നത്. സേവാ യൂണിയന്റെ നേതൃതത്തിൽ ആണ് ഈ സംരംഭം തുടക്കം കുറിച്ചിരിക്കുന്നത്.
പുതിയ കാലഘട്ടത്തിന് അനുസൃതമായ ശൈലിയിൽ സേവനം ഞൊടിയിടയിൽ ഉപഭോക്താവിലേയ്ക്ക് എത്തിയ്ക്കുകയെന്നതാണ് കൂട്ടായ്മയുടെ പ്രഥമ ലക്ഷ്യം.
ആറംഗ കൂട്ടായ്മയിൽ അജിത എസ് , ലിസ്സി , ലിയ , ജെസ്ലി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ വിപണന സംരംഭം പ്രവ ർവർത്തനാമാരംഭിച്ചത്.
പുലർച്ചെ 6.30 മുതൽ 10 മണി വരെ ഓർഡർ എടുക്കുകയും അവ 12 മണിക്കു മുൻപായി അതാത് സ്ഥലങ്ങളിൽ വീടുകളിൽ എത്തിക്കുകയുമാണ് ഇപ്പോൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
👉🏻നിലവിൽ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ആറ്റിങ്ങൽ , വർക്കല , ചിറയിൻകീഴ് പ്രദേശങ്ങളിൽ ഫ്രഷ്ഫിഷ് സേവനം ലഭ്യമാണ്.
▪️ഓർഡറുകൾ അയക്കുവാനുള്ള വാട്സ്ആപ് നമ്പറുകൾ 8921658297 9497342327