ആകാശത്ത് അപൂർവ്വ കാഴ്ച ദൃശ്യമായത് അഞ്ചുതെങ്ങിൽ ആശയക്കുഴപ്പത്തിന് കാരണമായി. അഞ്ചുതെങ്ങ് പ്രദേശത്തെ ആകാശത്താണ് രാവിലെ ആറരയോടെയാണ് അപൂർവ്വ കാഴ്ച ദൃശ്യമായത്.
ആകാശത്ത് നിന്നും കടലിലേയ്ക്ക് ടോർച് അടിയ്ക്കുന്നതിന് സമാനമായി തോന്നിപ്പിയ്ക്കുന്ന കാഴ്ചയുടെ സ്രോതസ്സ് എന്താണെന്നത് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ഏകദേശം അഞ്ച് മിനിട്ടോളം പതിയെ സഞ്ചരിക്കുന്നതായ് തോന്നിപ്പിയ്ക്കും വിധം നീണ്ടുനിന്ന ഈ കാഴ്ച പതിരെ പതിരെ മങ്ങി പോകുകയായിരുന്നതായി ദൃസാക്ഷികൾ പറയുന്നു.
വാൽ നക്ഷത്രങ്ങളോട് സാദൃശ്യമുണ്ടെങ്കിലും ഇത് അത്തരം പ്രകാശമാകാൻ സാധ്യത ഇല്ലെന്നാണ് പഴമക്കാരായ മത്സ്യത്തൊഴിലാളികൾ പറയുന്നത്.
എന്നാൽ ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എൽവി-സി52 ന്റെ വിക്ഷേപണം ഇന്നായിരുന്നു.