*ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന്*

4 Feb 2022,  ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി വെള്ളിയാഴ്ച മൂന്നു മുതൽ നാലുവരെ നടക്കും. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി നേരിട്ട് മറുപടി നൽകും. വിളിക്കേണ്ട നമ്പർ -894 387 3068.